കൊച്ചി : വൈഗയുടെ കൊലപാതകത്തില്‍ സനു മോഹന് അല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നാമതൊരാള്‍ കൊലയ്ക്ക് പിന്നില്‍ ഉണ്ടെന്ന സംശയം ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നെന്നും സിറ്റി പൊലീസ് കമീഷണന്‍ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
കടബാധ്യതയും മറ്റ് ആശങ്കകളുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സനു മോഹന്‍ പൊലീസിനോട് പറഞ്ഞ്. ഇക്കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ സനു മോഹന് കഴിഞ്ഞിട്ടില്ല. സ്ഥിരതയില്ലാത്ത മൊഴികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും നാഗരാജു പറഞ്ഞു. എങ്ങനെ കൊലപ്പെടുത്തി എന്നതിലും കൂടുതല്‍ വ്യക്തത വേണം.
വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന് ശ്രമിച്ചെന്നും ബോധംപോയപ്പോള് മരിച്ചെന്ന് കരുതി പുഴയില് എറിഞ്ഞെന്നുമാണ് സനുമോഹന് പൊലീസിന് നല്കിയ മൊഴി. സാമ്ബത്തിക പ്രശ്നങ്ങള് കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല് തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹന് പൊലീസിന് പറഞ്ഞിട്ടുണ്ട്. എന്നാല് സനുവിന്റെ മൊഴി പൊലീസ് പൂര്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പൊലീസ് അന്തിമനിഗമനത്തിലെത്തൂ.
