അനുവദിച്ചത്​​ 56 പദ്ധതി, പൂര്‍ത്തിയാക്കിയത് 10; മാനന്തവാടിയില്‍ ‘അംബേദ്കര്‍ ഗ്രാമം’ അട്ടിമറിച്ചു

ആ​ദി​വാ​സി ഊ​രു​ക​ളു​ടെ സ​മ​ഗ്ര വി​സ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ‘അം​ബേ​ദ്ക​ര്‍ ഗ്രാ​മം’ പ​ദ്ധ​തി വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ല്‍ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട്. വെ​ള്ള​മു​ണ്ട, തി​രു​നെ​ല്ലി, തൊ​ണ്ട​ര്‍​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 2017-18 ല്‍ 56 ​പ​ദ്ധ​തി​ക​ള്‍​ക്ക് തു​ക അ​നു​വ​ദി​ച്ച​തി​ല്‍ 10 എ​ണ്ണ​മാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

വെ​ള്ള​മു​ണ്ട​യി​ലെ ആ​ല​ഞ്ചേ​രി, പു​റ​വ​ഞ്ചേ​രി, മേ​ച്ചേ​രി, കാ​ക്ക​ന്‍​ചേ​രി ആ​ദി​വാ​സി കോ​ള​നി​ക​ള്‍​ക്ക് ഏ​ഴ് പ​ദ്ധ​തി​ക​ള്‍​ക്ക് 76.17ല​ക്ഷം അ​നു​വ​ദി​ച്ച​തി​ല്‍ ഒ​രെ​ണ്ണ​മേ പൂ​ര്‍‌​ത്തി​യാ​ക്കി​യി​ട്ടു​ള്ളൂ.

കൂ​വ​ന്ന​ക്കു​ന്ന് കോ​ള​നി​ക്ക് നാ​ല് പ​ദ്ധ​തി​ക​ള്‍​ക്ക് 65.11ല​ക്ഷം അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

പ​ട​ക്കോ​ട്ടു​കു​ന്ന് കോ​ള​നി​ക്ക് ഒ​മ്ബ​ത് പ​ദ്ധ​തി​ക​ള്‍​ക്ക് 80.82 ല​ക്ഷം അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും ഒ​രെ​ണ്ണ​മേ പൂ​ര്‍​ത്തീ​ക​രി​ച്ചു​ള്ളൂ.

തി​രു​നെ​ല്ലി​യി​ലെ കൈ​ത​വ​ള്ളി കോ​ള​നി​യി​ല്‍ നാ​ല് പ​ദ്ധ​തി​ക​ള്‍​ക്ക് 82.95 ല​ക്ഷം ന​ല്‍​കി​യ​പ്പോ​ള്‍ ര​ണ്ടെ​ണ്ണം പൂ​ര്‍​ത്തി​യാ​ക്കി. പു​ഴ​വ​യ​ല്‍ കോ​ള​നി​യി​ല്‍ ഏ​ഴ് പ​ദ്ധ​തി​ക​ള്‍​ക്ക് 78.09 ല​ക്ഷം അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും ഒ​രെ​ണ്ണം പൂ​ര്‍​ത്തി​യാ​ക്കി.

ചേ​ക്കു​ന്ന് കോ​ള​നി​യി​ല്‍ ആ​റ് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് 81.26 ല​ക്ഷം അ​നു​വ​ദി​ച്ച​തി​ല്‍ ര​ണ്ടെ​ണ്ണം പൂ​ര്‍​ത്തി​യാ​ക്കി. തൊ​ണ്ട​ര്‍​നാ​ട്ടി​ല്‍ കൊ​ന്നി​യോ​ട് കോ​ള​നി​യി​ല്‍ നാ​ല് പ​ദ്ധ​തി​ക​ള്‍​ക്ക് 86.14 ല​ക്ഷം ന​ല്‍​കി​യ​പ്പോ​ള്‍ ഒ​രെ​ണ്ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ളൂ.

പാ​ല​യ​ന്ന കോ​ള​നി​യി​ല്‍ 10 പ​ദ്ധ​തി​ക​ള്‍​ക്ക് 70.74 ല​ക്ഷം അ​നു​വ​ദി​ച്ച​തി​ല്‍ ഒ​രെ​ണ്ണം പൂ​ര്‍​ത്തി​യാ​ക്കി. വെ​ട്ടി​യ​മ്ബ​ട്ട കോ​ള​നി​യി​ല്‍ അ​ഞ്ച് പ​ദ്ധ​തി​ക​ള്‍​ക്ക് 79.74 ല​ക്ഷം അ​നു​വ​ദി​ച്ച​തി​ല്‍ ര​ണ്ടെ​ണ്ണം മാ​ത്രം പൂ​ര്‍​ത്തി​യാ​ക്കി.

വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​ന്ന​ക്കു​നു കോ​ള​നി​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​തി​നാ​ല്‍ ഉ​പേ​ക്ഷി​ച്ചു​വെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

സാ​ധ്യ​ത പ​ഠ​ന​വും എ​സ്​​റ്റി​മേ​റ്റ് ത​യാ​റാ​ക്ക​ലും ന​ട​ത്തി​യ​ത് യാ​ഥാ​ര്‍​ഥ്യ​ബോ​ധ​ത്തോ​ടെ​യ​ല്ലെ​ന്നും ഓ​ഡി​റ്റ് നി​രീ​ക്ഷി​ച്ചു 2017 സെ​പ്റ്റം​ബ​ര്‍ 20ലെ ​ഉ​ത്ത​ര​വ് സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ മോ​ണി​റ്റ​റി​ങ്, കോ​ഓ​ഡി​നേ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഫ​ല​പ്ര​ദ​മാ​യി​ല്ല. പ​ദ്ധ​തി ന​ട​ത്തി​പ്പി​െന്‍റ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ​വ​കു​പ്പ് പ​രാ​ജ​യ​പ്പെ​ട്ടു. നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ മ​നോ​ഭാ​വം പി​ന്നോ​ട്ട​ടു​പ്പി​ച്ചു. പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ ഡ​യ​റ​ക്ട​റേ​റ്റി​െന്‍റ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യി. എ​സ്​​റ്റി​മേ​റ്റ് അ​നു​സ​രി​ച്ച്‌ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സ​മൂ​ഹ​ത്തി​ലെ ദു​ര്‍​ബ​ല വി​ഭാ​ഗ​ത്തി​ന് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *