17 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയില്‍

കൊച്ചി: 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചേരാനെല്ലൂര്‍ ജയകേരള സ്വദേശി അലന്‍ ജെയിംസ് (19) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാ ഗ്രാം വഴിയാണ് ഇയാള്‍ പെണ്‍ കുട്ടിയുമായി സൗഹൃദത്തില്‍ ആയതു. തുടര്‍ന്നു ഇടയ്ക്കിടെ പെണ്‍കുട്ടിയെ കാണാന്‍ ഇയാള്‍ രാത്രി വീട്ടില്‍ വരാന്‍ തുടങ്ങി ഇതിനിടയില്‍ ആണ് പീഡനം നടന്നത്. ഒടുവില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ആണ് കുട്ടി നടന്ന കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞത്.

പിന്നീട് ഇയാളുമായുള്ള ഫോണ്‍ വിളി നിലച്ചതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു ഭീഷണിയായി. മകളുടെ നഗ്‌ന ചിത്രങ്ങള്‍ കയ്യില്‍ ഉണ്ടെന്നും അതെല്ലാം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും എന്നുമായിരുന്നു ഭീഷണി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി നോര്‍ത്ത് സ്റ്റേഷനില്‍ എത്തി പരാതി നല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ആണ് ഇയാള്‍ പിടിയിലായതു.

കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് എസ്‌എച്ച്‌ഒ വി എസ് പ്രദീപ് കുമാര്‍ , എഎസ് ഐ വിനോദ് കൃഷ്ണ, സിപിഒ മാരായ എ പി പ്രവീണ്‍, പി വിനീത് , സി കെ രാഹുല്‍, കെ എസ് ഫെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍, ചേരാനെല്ലൂര്‍ പോലിസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *