18 വയസ്സ്​ കഴിഞ്ഞവര്‍ക്കും മെയ്​ ഒന്ന്​ മുതല്‍ കോവിഡ്​ വാക്​സിന്‍

ന്യൂഡല്‍ഹി: മെയ് ഒന്നിന് ആരംഭിക്കുന്ന അടുത്തഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും 45 വയസ്സിന്​ മുകളിലുള്ളവര്‍ക്കും മാത്രമാണ് നിലവില്‍ വാക്​സിന്‍ നല്‍കുന്നത്​.

മൂന്നാം ഘട്ടത്തില്‍ വാക്​സിന്‍ വിതരണം കൂടുതല്‍ ഉദാരവത്​കരിക്കുന്നതിന്‍റെ ഭാഗമായാണ്​ 18 വയസ്സിന്​ മുകളില്‍ പ്രായമുള്ള യോഗ്യരായ എല്ലാവര്‍ക്കും വാക്​സിന്‍ നല്‍കുന്നത്​. രാജ്യത്ത്​ തിങ്കളാഴ്ച 2.73 ലക്ഷം കോവിഡ്​ കേസുകളാണ്​ സ്​ഥിരീകരിച്ചത്​. കൂടുതല്‍ വിഭാഗക്കാര്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതോടെ കോവിഡിനെതിരായ പോരാട്ടം ശക്​തിപ്പെടുത്താനാകുമെന്നാണ്​​ കേന്ദ്ര സര്‍ക്കാറിന്‍റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *