മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്നത് ആശങ്കയാകുകയാണ്. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം കുടുത്ത വെല്ലുവിളി തീര്‍ക്കുന്നതിനിടെ ജില്ലയില്‍ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 2000 കവിഞ്ഞു. ഇന്ന് 2,700 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ്ബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലും ആവശ്യമായ ആരോഗ്യ ജാഗ്രത പൊതുസമൂഹത്തില്‍ നിന്നുണ്ടാകുന്നില്ല. മാസ്‌കിന്റെ ശരിയായ ഉപയോഗവും സാമൂഹ്യ അകലവും കൈകള്‍ ശുചിയാക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും ഇത് പാലിക്കുന്നതും കൃത്യമായി പരിശോധിക്കുന്നതും വാക്കിലൊതുങ്ങുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവരെക്കാളുപരി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നത് ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അനാസ്ഥയിലേക്കാണഅ വിരല്‍ ചൂണ്ടുന്നത്. ഇതേ അവസ്ഥ തുടരുന്നപക്ഷം കടുത്ത ആരോഗ്യ വെല്ലുവിളിയിലേക്കാകും ജില്ല നീങ്ങുകയെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകാതെ യഥാര്‍ഥ ചികിത്സ ഉറപ്പാക്കുന്നതു മാത്രമാണ് നിലവിലെ സാഹചര്യത്തെ നേരിടാനുള്ള പോംവഴിയെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ആവര്‍ത്തിച്ചറിയിക്കുന്നുണ്ട്.
