തമിഴ്നാട്ടില്‍ ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, പ്രതിയെ നാട്ടുകാര്‍ കല്ലെറിഞ്ഞു വീഴ്ത്തി

ചെന്നൈ: തമിഴ്നാട്ടില്‍ ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കല്ലെറിഞ്ഞ് വീഴ്ത്തി. ചെന്നൈയിലെ വ്യാസര്‍പാടിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു ഇയാളുടെ അക്രമം. അജയ് എന്ന സ്ഥിരം കുറ്റവാളിയെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. സുഹൃത്തായ മുകേഷിനെ ആക്രമിച്ച കേസില്‍ ജയിലില്‍ ആയിരുന്ന അജയ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

മുകേഷിനെ കണ്ട് ഓടുന്നതിനിടെ ബാലികയുടെ കഴുത്തില്‍ കത്തിവച്ച്‌ അടുത്തെത്തിയാല്‍ കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തി. ഇതുകണ്ട നാട്ടുകാര്‍ ഇയാളെ കല്ലെറിഞ്ഞു വീഴ്ത്തുകയും വടി കൊണ്ട് അടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കുകളോടെ അജയ്‌യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *