ഒഡീഷയില്‍ ബസ് നദിയിലേക്ക് വീണ് 20 മരണം

ഭുവനേശ്വര്‍: ഒഡിഷയിലെ അംഗൂള്‍ ജില്ലയില്‍ പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 20 മരണം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.15 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. പഴക്കം ചെന്ന മാനിത്രി പാലത്തില്‍ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഞടുക്കം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *