ചാവക്കാട് കടല്‍ ചുവന്നു

ചാവക്കാട്: മന്ദലാംകുന്ന് കടപ്പുറത്ത് കടലില്‍ ചുവപ്പ് നിറം. തെക്ക് വടക്ക് ദിശയില്‍ തീരത്തുനിന്ന് നിന്ന് മൂന്ന് മീറ്ററോളം വീതിയില്‍ കിലോമീറ്ററുകളോളം ചുവപ്പ് നിറത്തിലാണ്. ‘ചെന്നീര്‍’ എന്ന് മത്സ്യതൊഴിലാളികള്‍ വിളിക്കുന്ന പ്രതിഭാസമാണിതെന്ന് കരുതുന്നു. ഒരാഴ്ച മുമ്പ് മഴപെയ്തതിന് ശേഷം കടലില്‍ വന്‍തോതില്‍ ചെറുമത്സ്യങ്ങള്‍ ചത്തടിഞ്ഞിരുന്നു. മഴയെതുടര്‍ന്ന് കടല്‍വെള്ളത്തിലുണ്ടാകുന്ന ‘ചെന്നീരിന്’ ദുര്‍ഗന്ധമുണ്ടാകാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വെള്ളത്തിന് ദുര്‍ഗന്ധമില്ലെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *