ബേപ്പൂര്‍ തുറമുഖ വികസനത്തിന്​ മാസ്​റ്റര്‍ പ്ലാനുണ്ടാക്കും -മന്ത്രി റിയാസ്

കോ​ഴി​ക്കോ​ട്​: ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തി​​ന്‍റെ സ​മ​​ഗ്ര വി​ക​സ​ന​ത്തി​ന്​ മാ​സ്​​റ്റ​ര്‍ പ്ലാ​നു​ണ്ടാ​ക്കു​മെ​ന്നും ആ​ഴം ആ​റു മീ​റ്റ​റാ​ക്കു​ന്ന​തി​ന്​ 60 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ​ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പൊ​തു​മ​രാ​മ​ത്ത്​ -ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്.

കാ​ലി​ക്ക​റ്റ്​ പ്ര​സ്​ ക്ല​ബി​​ന്‍റെ മു​ഖാ​മു​ഖം പ​ടി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബേ​പ്പൂ​രി​​ന്‍റെ വി​ക​സ​നം മ​ല​ബാ​റി​​ന്‍റെ മൊ​ത്തം വി​ക​സ​ന​മാ​ണ്. ഇ​വി​ടെ വ​ലി​യ ച​ര​ക്കു​ക​പ്പ​ല്‍ വ​രാ​ന്‍ ഇ​ട​പെ​ടും. തു​റ​മു​ഖ മ​ന്ത്രി​കൂ​ടി ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ആ​ളാ​യ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ​ശ്ര​ദ്ധ​യു​ണ്ടാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ല​ക്ഷ​ദ്വീ​പി​െന്‍റ പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ലൊ​ന്നു കൂ​ടി​യാ​ണ്​​ ബേ​പ്പൂ​ര്‍. ദ്വീ​പ്​ ജ​ന​ത​ക്കു​കൂ​ടി ഉ​പ​കാ​ര​പ്ര​ദ​മാ​വു​ന്ന ത​ര​ത്തി​ല്‍ ല​ക്ഷ​ദ്വീ​നെ​യും ബേ​പ്പൂ​രി​നെ​യും ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കും. കോ​ഴി​ക്കോ​​ട്ട്​ കെ.​ടി.​ഡി.​സി​യു​ടെ പു​തി​യ ഹോ​ട്ട​ല്‍ നി​ര്‍​മി​ക്കു​ന്ന​ത​ട​ക്കം പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്​​ഥ ത​ല​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ന്നു. വൈ​ക്കം മു​ഹ​മ്മ​ദ്​ ബ​ഷീ​റി​​ന്‍റെ സ്​​മാ​ര​കം ഈ ​സ​ര്‍​ക്കാ​റി​െന്‍റ കാ​ല​ത്ത്​ ഉ​യ​രും. ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​വി​ല്ല. മാ​നാ​ഞ്ചി​റ ​-വെ​ള്ളി​മാ​ട്കു​ന്ന്​ റോ​ഡ്​ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ്സ​ങ്ങ​ളെ​ല്ലാം നീ​ക്കും. ഇ​ക്കാ​ര്യം ​സ്​​ഥ​ലം എം.​എ​ല്‍.​എ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​നു​മാ​യി സം​സാ​രി​ച്ച​താ​യും മ​ന്ത്രി ചാേ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ല്‍​കി. പ്ര​സ്​ ക്ല​ബ്​ പ്ര​സി​ഡ​ന്‍​റ്​ എം. ​ഫി​റോ​സ്​​ഖാ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ഗേ​ഷ്​ സ്വാ​ഗ​തം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *