ശബ്ദരേഖ വ്യാജമാണെങ്കില്‍ സുരേന്ദ്രന്‍ പരാതി നല്‍കട്ടെ: പ്രസീത അഴീക്കോട്

തിരുവനന്തപുരം: സി.കെ ജാനുവിന് പണം നല്‍കിയിട്ടില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന തള്ളി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴിക്കോട്. പണം കിട്ടിയ കാര്യം സി.കെ ജാനു തന്നെ വിളിച്ച്‌ പറഞ്ഞിരുന്നു. പണം ചോദിച്ച്‌ സുരേന്ദ്രനുമായി താന്‍ സംസാരിച്ചതാണ്. താന്‍ പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെങ്കില്‍ പരാതി നല്‍കണട്ടെ. നിയമപരമായി തന്നെ നേരിടാമെന്നും പ്രസീത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *