സ്വര്‍ണ്ണവിലയില്‍ കുറവ്: ഇന്നത്തെ വില വിവരം അറിയാം

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 10 രൂപയും കുറഞ്ഞു. 4,580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.

ഇന്നലെ 35,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ആഗോള വിപണിയിലും സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടായി. ഡോളര്‍ കരുത്താര്‍ജിച്ചതോടെയാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടായത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,886.76 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.3 ശതമാനം കുറഞ്ഞു. 48,953 രൂപ നിലവാരത്തിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യാന്തര സമ്ബദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ച സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *