പത്തനംതിട്ട: തോട്ടഭൂമിയില്‍ ഫലവര്‍ഗ കൃഷി അനുവദിക്കുന്ന ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാകുന്നത് ഇടതുപക്ഷത്തിെന്റ രാഷ്ട്രീയ നയംമാറ്റം. തങ്ങളുടെ മുന്‍ഗാമികള്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റംവരുത്തുന്നതാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടഭൂമിയില്‍ ഫലവര്‍ഗ കൃഷിയെന്ന് ചൂണ്ടിക്കാട്ടെപ്പടുന്നു. ഭൂപരിഷ്കരണ നിയമം കാര്‍ഷികോല്‍പാദനത്തിന് തിരിച്ചടിയായെന്ന വലതുപക്ഷ വിമര്‍ശനം ഇടതുപക്ഷം ശരിെവക്കുകയുമാണ്.
തോട്ടങ്ങളുടെ അഞ്ചുശതമാനത്തില്‍ കവിയാത്ത ഭാഗം കാര്‍ഷികവിളകള്‍ക്കോ ക്ഷീരോല്‍പാദന ഫാമുകള്‍ നടത്താനോകൂടി അനുമതി നല്‍കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2013ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ബില്ലിനെ എതിര്‍ത്ത ഇടതുപക്ഷമാണ് ഇപ്പോള്‍ സമാന പ്രഖ്യാപനം നടത്തുന്നത്.
ഭൂപരിഷ്കരണനിയമം നടപ്പാക്കിയപ്പോള്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്തിരുന്ന ഭൂമികളാണ് 15 ഏക്കര്‍ കഴിച്ച് ബാക്കിയുള്ളത് അന്നത്തെ ജന്മിമാരില്‍നിന്ന് മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്തത്. ഇപ്പോള്‍ തോട്ടഭൂമിയില്‍ ഭക്ഷ്യവിള കൃഷിയാകാമെന്ന് ഇടതുപക്ഷം നയം തിരുത്തുേമ്ബാള് മിച്ചഭൂമി വിട്ടുനല്‍കേണ്ടിവന്ന കുടുംബങ്ങളോടുള്ള അനീതിയാകുമെന്ന് അഭിപ്രായം ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമുണ്ട്. ഭൂപരിഷ്കരണ നിയമത്തിലെ 85, 86, 87 വകുപ്പുകളനുസരിച്ചാണ് മിച്ചഭൂമി ഏെറ്റടുക്കലും തോട്ടങ്ങള്‍ക്ക് ഇളവ് അനുവദിക്കലും നടന്നത്.
ഈ വകുപ്പുകളനുസരിച്ച് തോട്ടം ഭൂമിയില്‍ ഭക്ഷ്യവിള കൃഷി ചെയ്താല്‍ അത്രയും മിച്ചഭൂമിയായി കണക്കാക്കേണ്ടിവരും.
ഇതേച്ചൊല്ലി സി.പി.ഐയിലും സി.പി.എമ്മിലും വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്ന്നേതാടെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ നിയമ ഭേദഗതി മാറ്റിെവച്ചത്.
1,00,108 ഏക്കര്‍ മിച്ചഭൂമിയാണ് ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്തത്. 30,000 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ കേസ് നടന്നുവരുന്നുമുണ്ട്. ഇനി തോട്ടം മേഖലയില്‍ ഏത് കൃഷിയുമാകാമെന്ന നിലയില്‍ ഇളവ് അനുവദിച്ചാല്‍ അത് തോട്ടം ഉടമകള്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവുമെന്ന നിലയാകും. അത് ഭരണഘടനയുടെ 14ാം വകുപ്പ് ഉറപ്പുനല്‍കുന്ന തുല്യനീതിക്ക് വിരുദ്ധമാകുമെന്ന് സി.പി.ഐയില്‍ ഒരുവിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. തെന്റ കാലത്ത് ഭൂപരിഷ്കരണ നിയമത്തില്‍ ഇത്തരം ഒരു ഭേദഗതി അനുവദിക്കിെല്ലന്ന് കഴിഞ്ഞ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിലപാടെടുത്തിരുന്നു.
1957ല്‍ ഭൂപരിഷ്കരണം കൊണ്ടുവരുമ്ബോള്‍ കോണ്‍ഗ്രസും പി.എസ്.പിയുമെല്ലാം എതിര്‍ത്തത് കാര്‍ഷികോല്‍പാദനം കുറയുമെന്ന വാദം ഉയര്‍ത്തിയാണ്. ഇപ്പോള്‍ കാര്‍ഷികോല്‍പാദനം കൂട്ടാന്‍ തോട്ടങ്ങളില്‍ കൃഷി വേണമെന്ന് പറയുമ്ബോള്‍ വിമര്‍ശനം ശരിയാണെന്ന് വരുന്നു.
