കൊച്ചി: ജില്ലയിലെ അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ പട്ടികജാതി യുവജനങ്ങളില്‍ നിന്നും ജില്ല പട്ടികജാതി വികസന ഓഫീസിലും വിവിധ ബ്ലോക്ക്/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപ്രന്റിസ് ക്ലര്‍ക്ക്കംടൈപ്പിസ്റ്റ് തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളും മലയാളത്തില്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുളളവരും ഡി.സി.എ/കോപ്പ പാസായിട്ടുളള 2035 നും ഇടയില്‍ പ്രായമുളള പട്ടികജാതി വിഭാഗക്കാരായിരിക്കണം അപേക്ഷകര്‍. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. പരിശീലനാര്‍ഥികള്‍ക്ക് പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്റായി നല്‍കും. അപേക്ഷകര്‍ പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ച്, വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടത്തിയ പകര്‍പ്പുകള്‍ സഹിതം 2016 ജനുവരി നാലിന് വൈകിട്ട് നാലിന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ക്കു സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842422256.
