വയനാട്ടില്‍, സ്ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്കി. രക്ഷിതാക്കള്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 22നാണ് സംഭവം. കാരക്കണ്ടിയിലെ ആള്‍താമസമില്ലാത്ത വീടിനോട് ചേര്‍ന്ന ഷെഡില്‍ നടന്ന സ്ഫോടനത്തെത്തുടര്‍ന്നാണ് മൂന്ന് കുട്ടികള്‍ മരിച്ചത്.
സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനോ, വെടിമരുന്ന് ഷെഡില്‍ എങ്ങിനെ എത്തിയെന്നതും കണ്ടെത്താ നോ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഐ.സി ബാലകൃഷ്ണന് കത്തയച്ചത്.
