ഇളയ മകള്‍ മൂത്ത മകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി, പരാതിയുമായി പിതാവ്

കാസര്‍ഗോഡ് : ഇളയമകള്‍ മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ് പോലീസ് സ്റ്റേഷനില്‍. മുഹമ്മദ് എന്നയാളാണ് കാസര്‍കോട് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനി ഇഹ് സംബന്ധിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ എട്ടു മുതലാണ് ഇളയമകളെയും മൂത്തമകളുടെ ഭര്‍ത്താവിനെയും കാണാതായതെന്ന് മുഹമ്മദിന്റെ പരാതിയില്‍ പറയുന്നു.

ഒന്‍പത് മുമ്ബായിരുന്നു മൂത്തമകള്‍ സൌദയുടെ വിവാഹം. മുസ്തഫ എന്നയാളുമായിട്ടാണ് മൂത്തമകളുടെ വിവാഹം നടന്നത്. ഇവര്‍ ഇരുവരും ഇടയ്ക്ക് വീട് സന്ദര്‍ശിക്കുമായിരുന്നു. ഈ സമയം ഇളയമകള്‍ റൈഹാനയുമായി മുസ്തഫ ബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹശേഷം സൌദയും മുസ്തഫയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ ഭര്‍ത്താവുമായി പിണങ്ങിയ മൂത്തമകള്‍ അടുത്തിടെയായി തന്‍റെ വീട്ടിലേക്ക് വന്നതായും മുഹമ്മദ് പരാതിയില്‍ പറയുന്നു.

ഇതിനിടെ, ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാവിലെ മുസ്തഫയും മാതാവും ഒരു കാറില്‍ തന്‍റെ വീടിന് സമീപത്ത് എത്തി. ഈ സമയം റൈഹാന ബാഗുമെടുത്ത് ഓടി കാറില്‍ കയറുകയായിരുന്നു. ഇവര്‍ അതിവേഗം അവിടെ നിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *