കാല് നഖത്തില്‍ കറുപ്പു നിറം വരുന്നത് അത്ര അസാധാരണമല്ല. കുഴിനഖമെന്ന് പറഞ്ഞ് പലപ്പോഴും ഇത് നിസാരവത്കരിക്കാറുണ്ട്. എന്നാല്‍ ഇതിനെ ചെറുതായി കാണരുതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗുരുതര രോഗ ലക്ഷണമായും ഇതിനെ കണക്കാക്കുന്നു. പ്രത്യേകിച്ച കാല് തള്ള വിരലിലെ കറുപ്പ് നിറം.
ക്യാന്‍സര്‍ പലതരത്തിലാണ് ശരീരത്തില്‍ പ്രത്യക്ഷപ്പെടുക. കുരുന്നു കുട്ടിമുതല് വലിയവരില്‍ വരെ ശരീരത്തിന്റെ ഏതു ഭാഗത്തും ഇതുണ്ടാവാം. ശരീരം പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തരും. ഇതിലൊന്നാണ് കാല് തള്ളവിരലിലെ കറുപ്പു നിറം.
റെപ്പറ്റീറ്റീവ് ട്രോമ
റെപ്പറ്റീറ്റീവ് ട്രോമ എന്ന ഒരു രോഗാവസ്ഥയുണ്ട്. കാല് തള്ളവിരലിലെ നഖത്തില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണിത്. സ്പോര്‍ട്സിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് ഇതുണ്ടാവുന്നത് സ്വാഭാവികമാണ്.
സബ് ഫംഗല്‍ ഹീമാറോമ
കാല് നഖത്തില്‍ എന്തെങ്കിലും വീണാല്‍ രക്ഷം കട്ട പിടിക്കുന്ന അവസ്ഥയാണിത്. ഇതും നഖത്തിന് കറുപ്പുനിറമുണ്ടാക്കും.
ഫംഗല്‍ അണുബാധ
ഫംഗല്‍ അണുബാധ പലപ്പോഴും നഖത്തില്‍ കറുപ്പു നിറത്തിനിടയാക്കും.
തൊലിപ്പുറ ക്യാന്‍സറിന്റെ ലക്ഷണം
തൊലി സംബന്ധമായ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ് കാലിന്റെ നഖത്തിലുണ്ടാവുന്ന കറുപ്പ് നിറം. ക്യാന്‍സര്‍ കോശങ്ങള്‍ നഖത്തിനടിയില്‍ വളരുന്നത് ചിലപ്പോള്‍ കറുപ്പു നിറത്തിനിടയാക്കും.
