ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും.
4,24,696 പേര്‍ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരില്‍ 2,11,904 പേര്‍ പെണ്‍കുട്ടികളും 2,12,792 പേര്‍ ആണ്‍കുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണു കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 77,803 പേര്‍. കുറവ് ഇടുക്കിയിലും. 11,008 പേര്‍. ഗള്‍ഫില്‍ 505 പേരും ലക്ഷദ്വീപില്‍ 906 പേരും മാഹിയില്‍ 791 പേരും പരീക്ഷ എഴുതും. ഈ മാസം 30നു പരീക്ഷ അവസാനിക്കും.
