300 വിമാനങ്ങള്‍ വാങ്ങാന്‍ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ

വ്യോമയാന രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.

ഇടപാടിന്റെ ഭാഗമായി 300 വിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതിയിടുന്നത്.

എയര്‍ബസിന്റെ എസ്‌ഇഎ320 നിയോ ജെറ്റോ, ബോയിംഗിന്റെ 737 മാസ്ക് മോഡല്‍ വാങ്ങാനാണ് എയര്‍ ഇന്ത്യയുടെ പദ്ധതി. ബോയിംഗിന്റെ 737 മാസ്ക് വിമാനം 300 എണ്ണം വാങ്ങാന്‍ ഏതാണ്ട് 3 ലക്ഷം കോടി രൂപ ചിലവ് വരുമെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 300 വിമാനങ്ങള്‍ വാങ്ങാന്‍ 10 വര്‍ഷം വരെ എടുക്കാന്‍ സാധ്യതയുണ്ട്. അടുത്തിടെയാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *