നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ പ്രതിഷേധം ചട്ടലംഘനം ആണെന്നാരോപിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.
പ്രതിപക്ഷ എംഎല്‍എമാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചട്ടലംഘനം എന്ന് ആരോപിച്ചാണ് പരാതി. സാമാജികര്‍ക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് പ്രതിപക്ഷ എം.എല്‍.എ മാര്‍ നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തുകയും ചെയ്തു. സഭാചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഈ പ്രവൃത്തികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രി സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
