അമേരിക്കയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളില്‍ 46 പേര്‍ മരിച്ച നിലയില്‍; മരിച്ചത് അഭയാര്‍ത്ഥികളെന്ന് സൂചന

ടെക്സസ്: യുഎസിലെ ടെക്സസ് റോഡ് വേയില്‍ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ 46 പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

സാന്‍ അന്റോണിയയിലെ ക്വിന്‍്റാന റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ട്രക്ക്. ട്രക്കില്‍ ജീവനോടെ കണ്ടെത്തിയ 16 പേരെ ആശുപത്രികളില്‍ എത്തിച്ചു. ട്രക്കിന്‍്റെ ഡ്രൈവര്‍ ഒളിവിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് മരിച്ചവരെന്നാണ് നിഗമനം. അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയായിരുന്നു ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. ഉഷ്ണതരംഗം തുടരുന്ന സാന്‍ അന്‍്റോണിയയില്‍ താപനില 103 ഡിഗ്രിയാണ്. പുറത്ത് 75 ഡിഗ്രി ചൂടുണ്ടെങ്കില്‍ ഒരു വാഹനനത്തിനുള്ളിലെ താപനില 115 ഡിഗ്രിക്ക് മുകളില്‍ എത്താമെന്ന് ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ പറയുന്നു.

എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ സാന്‍ അന്റോണിയോ പോലീസ് തയാറായില്ല. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്ബ് ചെയ്യുന്നതായും വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ ദുരന്തമാണിത്.

Leave a Reply

Your email address will not be published. Required fields are marked *