നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അത് നോക്കിനില്‍ക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്.സഭയില്‍ വൃത്തികേട് വിളിച്ചുപറയാന്‍ അനുവദിക്കില്ല.
പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണെന്നും കട്ടുമുടിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് തുറന്നടിച്ചു.
മികച്ച പ്രതിപക്ഷ നേതാവെന്ന് പാര്‍ട്ടിയില്‍ തെളിയിക്കാനുള്ള കളികളാണ് വി.ഡി സതീശന്റേതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. അതിനുവേണ്ടി മുഖ്യമന്ത്രിക്കെതിരെ വായില്‍ തോന്നുന്നത് വിളിച്ചുപറയാന്‍ അനുവദിക്കില്ലെന്നും . മാന്യത കാണിച്ചാല്‍ തിരിച്ചും മാന്യത കാണിക്കുമെന്നും മന്ത്രി വ്യക്തമാക്കി
