കോഴിക്കോട്: യുവാവിനെ മര്‍ദ്ദിച്ച ശേഷം കാര്‍ കത്തിച്ചു. കൂടത്തില്‍ ബിജു എന്നയാള്‍ക്കാണ് നാലംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റത്.
കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
വടകരയ്ക്ക് സമീപം കല്ലേരിയില്‍ ആണ് സംഭവം. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പ്രാഥമിക നിഗമനം. ബിജു ആശുപത്രിയില്‍ ചികിത്സ തേടി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിടുന്നയാളാണ് മര്‍ദ്ദനത്തിനിരയായ ബിജു.
ബിജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയശേഷം കുറച്ചു ദൂരെയുള്ള ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് കാറിന് തീയിട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
