സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. സ്വര്‍ണത്തിന് പവന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.

ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ ഇടിവായിരുന്നു ഉണ്ടായിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38280 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 120 രൂപയാണ് കൂടിയത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി ഉയര്‍ന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3950 രൂപയാണ്. 95 രൂപയാണ് വര്‍ധിച്ചത്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *