ഡെ​ന്മാ​ര്‍​ക്കി​ല്‍ വെ​ടി​വ​യ്പ്പ്;​ മൂ​ന്നു പേ​ര്‍ കൊല്ലപ്പെട്ടു

കോ​പ്പ​ന്‍​ഹേ​ഗ​ന്‍: ഡെ​ന്മാ​ര്‍​ക്കി​ന്‍റെ ത​ല​സ്ഥാ​ന​ഗ​ര​മാ​യ കോ​പ്പ​ന്‍​ഹേ​ഗ​ന്‍ പ്ര​ദേ​ശ​ത്തെ മാ​ളി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്നു പേ​ര്‍ കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മൂ​ന്നു പേ​രു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണ്. സം​ശ​യം​ തോ​ന്നി​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
വെ​ടി​വയ്ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചെ​ന്നു ക​രു​തു​ന്ന തോ​ക്കും ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു.

കോ​പ്പ​ന്‍​ഹേ​ഗ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ഷോ​പ്പിം​ഗ് മാ​ളി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30നാ​ണ് സം​ഭ​വം. മാ​ളി​നു സ​മീ​പം ഒ​രു സം​ഗീ​ത​പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​തി​നാ​ല്‍ നി​ര​വ​ധി പേ​ര്‍ സം​ഭ​വ​സ​മ​യ​ത്ത് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലു​ള്ള ഉ​ദ്ദേ​ശ്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *