‘മമത ഇന്ത്യയുടെ പുത്രി’: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ പാര്‍ലമെന്റ് അംഗവുമായ ദിലീപ് ഘോഷിനെതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനം അഴിച്ചുവിട്ടത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളിന്റെ മകളാണെന്നുള്ള ദിലീപിന്റെ പരാമര്‍ശമാണ് വിവാദം സൃഷ്ടിച്ചത്. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റ് 2022ല്‍ പങ്കെടുക്കവേയാണ് ദിലീപ് ഘോഷ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ക്യാംപെയിനിലും ഇതേ വാദം ബിജെപി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തുവന്നത് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗമായ കാകോലി ഘോഷാണ്.

മമത ബംഗാളിന്റെയല്ല, മറിച്ച്‌ ഇന്ത്യയുടെ മകളാണെന്നും ദിലീപ് ഘോഷിനെതിരെ നടപടിയെടുക്കണമെന്നും കാകോലി ഘോഷ് ആവശ്യപ്പെട്ടു. അദ്ദേഹം മുന്‍പ് ദുര്‍ഗാ മാതാവിന്റെ ജനനത്തെ ചോദ്യംചെയ്തു. ഇപ്പോള്‍,ഇന്ത്യയുടെ ഒരേയൊരു വനിതാ മുഖ്യമന്ത്രിയുടെ ജനനത്തെയാണ് ബിജെപി ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *