വേങ്ങര:
അടുത്ത 10 വർഷത്തിനിടയിൽ തൊഴിൽ മേഖലയിൽ വൻമാറ്റമുണ്ടാകുമെന്നും ,30 ശതമാനം തൊഴിലും ന്യൂ ജെൻ മേഖലയിൽ നിന്നായിരുക്കുമെന്നും .പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ട് മാറുന്ന ലോകത്തോടൊപ്പം സഞ്ചരിക്കാൻ യുവ തലമുറക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങര നിയോജക മണ്ഡലം എം.എൽ.എ.പി.കെ.കുഞ്ഞാലിക്കുട്ടി ഈ വർഷത്തെ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നിന്നുള്ള വിദ്യാർത്ഥികളെയും ,മികവ് പുലർത്തിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.തുടർന്ന് വിദ്യാർഥികളുമായി സംവേദിക്കുകയും,
നാക് അക്രിഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ വേങ്ങര മലബാർ കോളജിനും, എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ വലിയോറ ചിനക്കൽ കുറുക ഗവർമെന്റ് ഹൈസ്കൂൾ, ജി എച്ച് എസ് കൊളപ്പുറം, ജി എച്ച് എസ് ഒതുക്കുങ്ങൽ , ശാന്തി വയൽ അൽ ഫുർഖാൻ , ഐഡി യൽ ധർമ്മഗിരി, പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം നേടിയ ഐ യുഎച്ച് എസ് പറപ്പൂർ, ഐഡിയൽ ധർമ്മഗിരി എന്നീ വിദ്യാലയങ്ങൾക്കും മലബാർ കോളജിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൾ ഡോക്ടർ യു സൈതലവി ക്കും ചടങ്ങിൽ വച്ച് മൊമന്റോ നൽകയും ചെയ്തു. ചടങ്ങിൽ
പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ അധ്യക്ഷനായി. പി നിസാം, ജലീസ് പീറ്റർ
ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, പുളിക്കൽ അബൂബക്കർ , കെ കെ മൻസൂർ കോയ തങ്ങൾ
, കെ പി ഹസീന ഫസൽ, വി സലീമ ടീച്ചർ,കെ ലിയാഖത്തലി, യു എൻ ഹംസ , കെ സി നാസർ, , എ പി ഉണ്ണികൃഷ്ണൻ , ടി പി എം ബഷീർ, എ ഇ ഒ ബാലഗോപാൽ, എം എം കുട്ടി മൗലവി, പി എ ചെറീത് , കെ ടി അലവിക്കുട്ടി, എ കെ എ നസീർ , പി കെ അസ് ലു , പി കെ അലി അക്ബർ, ശരീഫ് കുറ്റൂർ, എൻ.ഉബൈദ് മാസ്റ്റർ,എ.കെ.എ. നസീർ,ജാഫർ ഓടക്കൽ , അരീക്കൻ ലത്തീഫ്, പുള്ളാട്ട് ഷംസു,ഹാരിസ് മാളിയേക്കൽപി എ ജവാദ് പ്രസംഗിച്ചു.
ഫോട്ടോ: വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ ശശി തരൂർ എം.പി.സദസ്യർക്കൊപ്പം.
