ഗോവിന്ദച്ചാമിയുടെ കേസ് ഏല്പിച്ചത് മയക്കുമരുന്ന് മാഫിയ

തിരുവനന്തപുരം: സൗമ്യ കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ കുറ്റബോധമില്ലെന്ന് അഡ്വ. ബി എ ആളൂര്‍. ഗോവിന്ദചാമിയുടെ കേസ് തന്നെ ഏല്പിച്ചത് മയക്കുമരുന്ന് മാഫിയയാണെന്നും ഇദ്ദേഹം വ്യക്തമാക്കി. ഗോവിന്ദചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ മാഫിയ മുംബൈയില്‍ സജീവമാണ്. സൗമ്യയെ ഗോവിന്ദച്ചാമി ബലാല്‍സംഗം ചെയ്‌തെന്നത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്നും ആളൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *