വാഷിംഗ്ടണ്‍: ആണവായുധം ഉപയോഗിക്കുമെന്ന് ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക് നടപടിക്കെതിരെ യു എസ്. പാകിസ്ഥാന്റെ നടപടി അതീവ ഗൗരവമുള്ളതും ആശങ്ക ഉളവാക്കുന്നതാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രസ്താവനയാണ് പാക് ഭരണകൂടത്തില്‍ നിന്നുണ്ടായതെന്നാണ് യു എസ് വിലയിരുത്തല്‍. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു തവണയാണ് ആണവായുധം ഉപയോഗിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ഖൗജ ആസിഫ് പറഞ്ഞത്.
