മങ്കിപോക്‌സ് ലക്ഷണം; ഗള്‍ഫില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

മങ്കിപോക്‌സ് ലക്ഷണങ്ങളുള്ള മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വെറ്റിലപ്പാറ സ്വദേശിയായ മുപ്പതുകാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ടാഴ്ച്ച മുമ്ബാണ് യുവാവ് ഗള്‍ഫില്‍ നിന്നെത്തിയത്. വെള്ളിയാഴ്ച്ച ചര്‍മ വിഭാഗം ഒപിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ മങ്കിപോക്‌സാണോയെന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ യുവാവിനെയും ഒപ്പമുണ്ടായിരുന്ന ആളെയും പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. യുവാവിന് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

യുവാവിന്റെ സ്രവ, രക്ത സാംപിളുകള്‍ മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി ലാബിലേക്കും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പരിശോധക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ച ശേഷം യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ മലപ്പുറത്തെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *