ചന്ദനമരം മുറിച്ച്‌ കടത്താന്‍ ശ്രമം; രണ്ടു പേര്‍ പോലീസ് പിടിയില്‍

ബ​ത്തേ​രി: സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍​നി​ന്നും മുറിച്ചുമാറ്റിയ ച​ന്ദ​ന മ​രം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍ അറസ്റ്റില്‍.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ​ക്കീ​ര്‍, ന​വാ​സ് എ​ന്നി​വ​രാ​ണ് പിടിയിലായത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച 5.30ന് ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പി.​ഡ​ബ്ല്യു.​ഡി അ​തി​ഥി മ​ന്ദി​ര​ത്തി​ന് സ​മീ​പം എ​സ്.​ഐ ഷ​ജീ​മും സം​ഘ​വും നൈ​റ്റ് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ അറസ്റ്റിലായത്.

പോലീസ് എത്തിയപ്പോള്‍ മു​റി​ച്ച ച​ന്ദ​നമ​രം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍. പോലീസിനെ കണ്ട് ഇ​രു​വ​രും ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​മ്ബ​ത് അ​ടി വ​ലു​പ്പ​മു​ള്ള ച​ന്ദ​ന ത​ടി​യും ച​ന്ദ​ന ത​ടി മു​റി​ക്കാ​നു​പ​യോ​ഗി​ച്ച കൈ​വാ​ളും പി​ടി​ച്ചെ​ടു​ത്തു. ചോ​ദ്യം ചെ​യ്ത​തി​ല്‍ ബ​ത്തേ​രി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​റ്റൊ​രു ച​ന്ദ​ന മോ​ഷ​ണ കേ​സി​ലും കേ​ണി​ച്ചി​റ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ച​ന്ദ​ന മോ​ഷ​ണ കേ​സി​ലും ഇരുവരും പ്ര​തി​ക​ളാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *