തൃശൂര്‍: ഗവര്‍ണര്‍മാര്‍ വഴി സമാന്തര സര്‍ക്കാരിനുള്ള ശ്രമമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആരോപണം അഴിമതി നടത്തിയ ഭയം കൊണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്.
ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് ബിജെപി സമാന്തര സര്‍ക്കാരിനുവേണ്ടി ശ്രമിക്കുന്നുവെന്നായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം.
‘നമ്മുടെ ഭരണഘടന അനുസരിച്ച് ഒരു സമാന്തര സര്‍ക്കാരിന് നേതൃത്വം നല്കാന് ഒരു ഗവര്‍ണര്‍ക്കും സാധ്യമല്ല. തമിഴ്നാട് സര്‍ക്കാരിന്റെ നിരവധി അഴിമതികള്‍ ബിജെപി പുറത്തു കൊണ്ടുവന്നിരുന്നു.
ആ അഴിമതികള്‍ ഗവര്‍ണറുടെ മുന്നിലെത്തുകയും ഗവര്‍ണര്‍ നടപടിയെടുക്കുകയും ചെയ്തത് തമിഴ്നാട് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു. ബിജെപി തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ നേടിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു’- അദ്ദേഹം പറഞ്ഞു.
വികസന കാര്യത്തില്‍ കേരളത്തില്‍ എല്ലാവരും ഒരുമിച്ചു നില്ക്കാത്തതിന്റെ കാരണം കേരള മുഖ്യമന്ത്രി പിണറായി വിജയന് കൂടി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ കേരളത്തില്‍ കൂടിയാലോചനയില്ല. എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തേണ്ടത് പിണറായി വിജയനാണ്. കേന്ദ്രമന്ത്രിയാണെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ രാഷ്ട്രീയക്കാരനായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
