അമേരിക്കയുടെ പിന്തുണ; പെലോസിക്ക് നന്ദി പറഞ്ഞ് തായ്‌വാന്‍ പ്രസിഡന്റ്; രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തും

തായ്‌പോയ് : അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിക്ക് നന്ദി പറഞ്ഞ് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍.

അടിയന്തര ഘട്ടത്തില്‍ തായ്‌വാന് യു എസും പെലോസിയും നല്‍കിയ പിന്തുണയ്‌ക്കാണ് സായ് ഇംഗ് വെന്‍ നന്ദി അറിയിച്ചത്. പെലോസിയുടെ ദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ബുധനാഴ്ച തായ്പേയില്‍ ഇരുവരും കൂടികാഴ്ച നടത്തിയത്.

ചൈനയുടെ കടുത്ത മുന്നറിയിപ്പ് നിലനില്‍ക്കവേയാണ് പെലോസി തായ് വാനില്‍ സന്ദര്‍ശനം നടത്തിയത്. തായ്‌വാന്റെ സമുദ്ര മേഖലകളില്‍ ചൈന യുദ്ധവിമാനങ്ങള്‍ പറത്തുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തിരുന്നു. കൂടാതെ യുഎസ് അംബാസഡറെ വിളിച്ച്‌ അവരുടെ എതിര്‍പ്പും ചൈന അറിയിച്ചിരുന്നു.

‘പെലോസിക്ക് തായ്‌വാനിലുള്ള സുഹൃത്തുക്കളില്‍ ഒരാളാണ് താന്‍. അന്താരാഷ്‌ട്ര മേഖലയില്‍ പെലോസി നല്‍കുന്ന പിന്തുണയ്‌ക്ക് നന്ദിയുണ്ട്.തായ്വാന്‍ അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാണ്. സുരക്ഷ, സാമ്ബത്തിക വികസനം, വിതരണ ശൃംഖല എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് യുഎസുമായി തുടര്‍ന്നും പ്രവര്‍ത്തിക്കും ‘ സായ് പറഞ്ഞു.

ചൈനീസ് മുന്നറിയിപ്പ് മറികടന്ന് ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പെലോസി തായ്വാനില്‍ സന്ദര്‍ശനത്തിന് എത്തിയത്. യുദ്ധവിമാനങ്ങളുടെ അകമ്ബടിയോടെയാണ് പെലോസി തായ്വാനില്‍ വിമാനമിറങ്ങിയത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു യു.എസ് ഉന്നത പദവിയിലിരിക്കുന്ന വ്യക്തി തായ്വാന്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശന വേളയില്‍ തായ്വാനുമായി അമേരിക്കയ്‌ക്കുള്ളത് സുദൃഢമായ ബന്ധമാണെന്ന് പെലോസി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *