ദോഹ : ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ മേഘ ലകളില്‍ സജീവസാന്നിധ്യമായിരുന്ന എറണാകുളം പുത്തന്‍കുരിശ്: കണ്ണേത്ത് പോള്‍ കെ ജോര്‍ജ് (69)നാട്ടില്‍ അന്തരിച്ചു.
ഖത്തര്‍ എയര്‍ ഫോഴ്സില്‍ ദീര്‍ഘ കാലം സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ അമ്മിണി പോള്‍ പൂത്രിക്ക കണിയാമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സുമി (ദുബായ്), സുബി, മരുമക്കള്‍: ബിന്നി (വടാത്ത് രാമമംഗലം), ടോജോ (ചിറപ്പുറത്ത് പാമ്ബാക്കുട). പ്രവാസലോകത്തെ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
