മിന്‍സയുടെ മരണം; സ്കൂള്‍ അടച്ചു പൂട്ടാന്‍ മ​ന്ത്രാലയം ഉത്തരവ്​

ദോഹ: സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്​റയിലെ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ഉത്തരവ്​.

സ്കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി. ​ചൊവ്വാഴ്ച രാത്രിയോടെ വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെയാണ്​ തീരുമാനം അറിയിച്ചത്​.

ദോഹ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി ഒന്ന്​ വിദ്യാര്‍ഥിയായ മിന്‍സ മറിയം ജേക്കബ്​ ഞായറാഴ്ചയാണ്​ മരിച്ചത്​. ​

യാത്രക്കിടയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനി ബസിനുള്ളിലുള്ളത്​ അറിയാതെ ഡ്രൈവര്‍ ഡോര്‍ അടച്ചു പോയതിനെ തുടര്‍ന്നായിരുന്നു ദാരുണമായ ദുരന്തം സംഭവിച്ചത്​. ഉച്ചയോടെ ബസ്​ എടുക്കാനെത്തിയ ജീവനക്കാരാണ്​ കുട്ടിയെ കണ്ടെത്തുന്നത്​. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മിന്‍സയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നും നാട്ടിലേക്ക്​ കൊണ്ടുപോകും.രാവിലെ 8.30ഓടെ കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷം കോട്ടയം ചിങ്ങവനത്തെ വീട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *