കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; പിടിച്ചത് അഞ്ചു കിലോ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂരില്‍ വിമാനക്കമ്ബനി ജീവനക്കാരുടെ സഹായത്തോടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി.

4.9 കിലോ സ്വര്‍ണം ഇന്നു പുലര്‍ച്ചെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരുടെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശി അഷ്‌കര്‍ അലിയുടെ ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സീനിയര്‍ എക്‌സി. സാജിദ് റഹ്മാനും കസ്റ്റമര്‍ സര്‍വീസ് ഏജന്റ് സാമിലുമാണ് ബെല്‍റ്റിലും സോക്‌സിലും കെട്ടി തുണിയില്‍ പൊതിഞ്ഞ് സ്വര്‍ണം പുറത്തെത്തിക്കാന്‍ ശ്രമിച്ചത്.

റണ്‍വേയില്‍ എത്തി സാജിദ് റഹ്മാന്‍ ബാഗ് വാങ്ങുകയായിരുന്നു. സാജിദും സാമിലും മുന്‍പും സ്വര്‍ണം കടത്തിയതിന്റെ തെളിവ് കസ്റ്റംസിന് ലഭിച്ചു. ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിനടുത്ത് റണ്‍വേയില്‍ എത്തി സാജിദ് റഹ്മാന്‍ ബാഗ് വാങ്ങിയതാണ് സംശയമുണ്ടാക്കിയത്. ഇന്‍ഡിഗോയിലെ ഇതേ ജീവനക്കാര്‍ മുന്‍പ് പുറപ്പെടല്‍ ഗേറ്റ് വഴി സ്വര്‍ണം പുറത്ത് എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചു. അതേസമയം, വിമാനത്താവളത്തില്‍ നിന്ന് രക്ഷപെട്ട അഷ്‌കര്‍ അലിക്കു വേണ്ടി അന്വേഷണം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *