രാജ്യത്ത് തീവ്രവര്‍ഗ്ഗീയത വളര്‍ത്തിയത് ആര്‍ എസ് എസ്സും ബി ജെ പിയും: എ വിജയരാഘവന്‍

രാജ്യത്ത് തീവ്രവര്‍ഗ്ഗീയത വളര്‍ത്തിയത് ആര്‍ എസ് എസ്സും ബി ജെ പിയുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.

ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ന്യൂനപക്ഷ വര്‍ഗ്ഗീയത കൊണ്ട് നേരിടാനാകില്ല. ന്യൂനപക്ഷ വര്‍ഗ്ഗീയവാദികള്‍ ആര്‍ എസ് എസ്സിന്(RSS) വളരാന്‍ അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണ്ണര്‍ മലയാളം മാധ്യമങ്ങളോട് കാണിച്ചത് വംശീയ വിദ്വേഷമാണ്. ശക്തമായ പ്രതിഷേധിക്കേണ്ട കാര്യമാണ് അത്. കേരള ഗവര്‍ണ്ണര്‍ കേരള മാധ്യമങ്ങളെ കാണില്ലെന്ന് പറഞ്ഞത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണ്ണറുടെ നിലപാട് കേരളത്തിനോടുള്ള വിരോധമായി കാണണമെന്നും എ കെ ജി സെന്റര്‍ ആക്രമണക്കേസ് പ്രതിയെ പിടിച്ചത് കേരള പൊലീസിന്റെ മികവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *