ക്രിസ്മസ് ദിനം പ്രവര്‍ത്തിദിവസമാക്കാന്‍ ശ്രമം; കര്‍ദിനാള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: എന്‍എസ്‌എസ്, എന്‍സിസി ക്യാമ്ബുകള്‍ ക്രിസ്മസ് ദിനത്തില്‍ നടത്താന്‍ തീരുമാനിച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തില്‍, കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്കകള്‍ കര്‍ദിനാള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തി. എന്‍എസ്‌എസ് ക്യാമ്ബിന്‍റെ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.

ക്രൈസ്തവര്‍ വിശ്വാസപരമായി പ്രാധാന്യം കല്‍പ്പിക്കുന്ന ദിവസങ്ങളില്‍ ഇത്തരം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്ന പ്രവണത വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് കെസിബിസിയും വിവിധ കമ്മീഷനുകളും, സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *