കുവൈത്ത് സിറ്റി: അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫിലിപ്പീന്‍സ് സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി.
ഇതുസംബന്ധിച്ച് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി അല്‍റായ് പത്രം റിപ്പോര്‍ട്ടു ചെയ്തു.
കുവൈത്തി വേഷത്തിലെത്തിയ ആള്‍ ഡിറ്റക്ടിവാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് മേലുദ്യോഗസ്ഥരെ കാണണമെന്നും കാറില്‍ കയറാനും നിര്‍ബന്ധിച്ചു. എന്നാല്‍, ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പെണ്‍കുട്ടിയെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതി ഓടിരക്ഷപ്പെട്ടു. പിന്നീട് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
