മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശനിയാഴ്ച മുസാഫര്‍നഗറിലെ മാണ്ഡിയിലാണ് സംഭവം. 25 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ പ്രതിയുടെ വീട്ടിലേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
