മലപ്പുറം: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള മലപ്പുറം യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. മലപ്പുറം കോട്ടക്കുന്ന് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം കേരള ഫയര്‍ ഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മലബാര്‍ മേഖല പ്രസിഡന്‍ഡന്റ് പ്രദീപ് പമ്പലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രഭാകരന്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കബീര്‍ പൊന്നാനി, ഒ കെ ശ്രീനിവാസന്‍, ബഷീര്‍ ചട്ടിപറമ്പ്, എന്നിവര്‍ സംസാരിച്ചു. ജയന്‍, മണികണ്ഠന്‍ എന്നിവര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ പ്രോഗ്രാം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ ഗഫാര്‍ റിപ്പോര്‍ട്ടും, യൂണിറ്റ് ട്രഷറര്‍ ശ്രീജിത്ത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങില്‍ എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു.
