പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീല്‍ നോട്ടീസ്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. തുവ്വൂര്‍ കൊലപാതകക്കേസ് പ്രതി വിഷ്ണു മുന്‍ ഡിവൈഎഫ്ഐക്കാരന് ആയിരുന്നു എന്ന പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന് മാപ്പ് പറയണം എന്നാണ് ആവശ്യം. ഒരാഴ്ചക്കകം പരസ്യമായി വാര്‍ത്ത സമ്മേളനം വിളിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
