താന്‍ തോറ്റാല്‍ രാജ്യത്ത് ചോരപ്പുഴ ഒഴുകുമെന്ന് ട്രംപ്

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ അമേരിക്കയില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഡോണള്‍ഡ് ട്രംപ്. ‘ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചില്ലെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഈ രാജ്യത്തു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല’– അനുയായികളുടെ കയ്യടികള്‍ക്കിടെ മുന്‍പ്രസിഡന്റ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായ ട്രംപ് ഒഹായോ സംസ്ഥാനത്തു പ്രചാരണത്തിനെത്തിയപ്പോഴാണ് രാജ്യത്തിന്റെ ഭാവി ദുരന്തമയമാകുമെന്ന സൂചന നല്‍കിയത്. സമ്പദ്‌വ്യവസ്ഥയെയും വാഹന നിര്‍മാണമേഖലയെയും പറ്റി സംസാരിക്കുമ്പോഴായിരുന്നു ചോരപ്പുഴ പരാമര്‍ശം. അക്രമം പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവാണ് ട്രംപിന്റെ വാക്കുകളെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *