ന്യൂയോര്‍ക്ക് • സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ!് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ ട്രംപ്. പുറത്തുവന്ന വിഡിയോയിലെ ട്രംപിന്റെ സംഭാഷണം ഗൗരവമായി കാണേണ്ടതില്ല. ആണുങ്ങളുടെ നേരംപോക്ക് മാത്രമാണിതെന്നും മെലാനിയ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ സ്ത്രീകളെപ്പറ്റി ആഭാസ പരാമര്‍ശങ്ങള്‍ നടത്തിയ ട്രംപിനു അമേരിക്കന്‍ ജനത മാപ്പു നല്‍കണമെന്ന ആവശ്യവുമായി മെലാനിയ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഭര്‍ത്താവിനെ പിന്തുണച്ചുള്ള മെലാനിയയുടെ വാക്കുകള്‍.
ചില ആണുങ്ങള്‍ സംസാരിക്കുന്നതെങ്ങനെയെന്ന് എനിക്കറിയാം. ആ രീതിയില്‍ മാത്രമേ ട്രംപിന്റെ സംഭാഷണത്തെയും കണ്ടിട്ടുള്ളൂ.
അദ്ദേഹത്തില്‍നിന്നും മുന്‍പൊരിക്കലും ഇത്തരം സംഭാഷണം താന്‍ കേട്ടിട്ടില്ല. ആ രീതിയില്‍ ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നിപ്പോയെന്നും മെലാനിയ പറഞ്ഞു.
