സ്വകാര്യ മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ മുതിര്‍ന്ന ഡോക്ടര്‍ കൊല്‍ക്കത്തയില്‍ സിബിഐയുടെ പിടിയിലായി. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഇന്‍സ്‌പെക്ഷന്‍ ചുമതല വഹിക്കുന്ന ഡോ. തപന്‍ കുമാറാണ് അറസ്റ്റിലായത്. മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗം മേധാവിയാണ്. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ മെഡിക്കല്‍ കോളേജിന് അനൂകൂലമായ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഡോക്ടറുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണക്കില്‍ പെടാത്ത 44.6 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
