തിരുവനന്തപുരം: വൈദ്യുതി തടസം എപ്പോള്‍ ഉണ്ടാവുമെന്നും എപ്പോള്‍ പുനസ്ഥാപിക്കുമെന്നും ഉപഭോക്താക്കളെ അറിയിക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി. എസ് എം എസിലൂടെയും ഇ മെയിലിലൂടെയും അറിയിക്കുന്ന സംവിധാനം 25ന് വൈദ്യുതി ഭവനില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈദ്യുതി ബില്‍ തുകയും അടയ്ക്കേണ്ട തീയതിയും ഇതോടൊപ്പം സന്ദേശമായി എത്തും. പരാതികള്‍ വാട്സ് ആപ്പിലൂടെ നല്‍കാനുള്ള സംവിധാനവും അന്നുമുതലുണ്ടാവും. 9496018367 ആണ് നമ്പര്‍. കണ്‍സ്യൂമര്‍ നമ്പര്‍, സെക്ഷന്റെ പേര്, പരാതി എന്നിവയാണ് നല്‍കേണ്ടത്.
