പാക് ഭീകരര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യം നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയതോടെ പാക് തീവ്രവാദികള്‍ നേപ്പാള്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റന അടിസ്ഥാനത്തില്‍ അഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. നുഴഞ്ഞുകയറ്റ സാധ്യതയുള്ള മേഖലകളില്‍നിരീക്ഷണം ശക്തമാക്കാനും വാണിജ്യ-ചരക്കുഗതാഗതത്തിന് ഒന്നോ രണ്ടോ കവാടങ്ങള്‍ ഒഴിച്ചുള്ളവ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാക് ഭീകരസംഘടനകള്‍ക്ക് നേപ്പാളില്‍ കണ്ണികളുണ്ട്. ഇവരുടെ സഹായത്തോടെ ഇന്ത്യയിലേക്ക് കയറി അക്രമം നടത്താനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *