കൊച്ചി: ഇടപ്പള്ളിയില്‍ കാര്‍ ഷോറൂം ഉടമയെ ക്രൂരമായി മര്‍ദിച്ച മൂന്നു സി ഐ ടി യു പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ അക്രമത്തിന്റെ ദൃശ്യങ്ങളടങ്ങിയ തെളിവ് ഹാജരാക്കിയിട്ടും ഇവരെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുമുണ്ട്. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ സി പി എം നേതാവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അക്രമം.
