ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലിസമയം കൂട്ടാന്‍ ധനകാര്യവകുപ്പിന്റെ ശുപാര്‍ശ

കോട്ടയം : സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സീനിയര്‍ വിഭാഗം അധ്യാപകര്‍ ആഴ്ചയില്‍ 25 പീരിയഡ് പഠിപ്പിച്ചിരുന്നത് 31 പീരിയഡായി ഉയര്‍ത്തണമെന്നാണ് ധനകാര്യ വകുപ്പിന്റെ ശുപാര്‍ശ. ആഴ്ചയില്‍ ഏഴ് പീരിയഡ് മാത്രം . പഠിപ്പിക്കുന്ന വിഷയങ്ങളില്‍ ഗസ്റ്റ് ലക്്ചര്‍മാരെ മാത്രമേ നിയമിക്കാവൂ എന്നും പുതിയ ശുപാര്‍ശയിലുണ്ട്.

നേരത്തെ പ്രിന്‍സിപ്പല്‍മാരെ അധ്യാപനത്തില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ പുതിയ ശിപാര്‍ശ പ്രകാരം പ്രിന്‍സിപ്പല്‍മാരും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണമെന്നാണ് നിയമം. ഇതിന് പുറമേ ശനിയാഴ്ചകളില്‍ ക്ലാസ് നിര്‍ബന്ധമാക്കുന്ന നിര്‍ദേശവും അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
ക്ലാസ് സമയം രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 4.15 വരെ വര്‍ധിപ്പിച്ചാണ് നേരത്തെ ശനിയാഴ്ചകളില്‍ ഉണ്ടായിരുന്ന ക്ലാസുകള്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഈ സമയം കുറയ്ക്കാതെ തന്നെ ശനിയാഴ്ചകളില്‍ ക്ലാസ് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *