വിവാഹമോചനം; മലപ്പുറം പതിമൂന്നാം സ്ഥാനത്ത്

വിവാഹമോചനം കേരളത്തില്‍ കൂടുന്നുവെന്ന് കണക്കുകള്‍.സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച പട്ടികയിലാണ് കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന കണക്കുകള്‍ ഉളളത്.ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് കൊല്ലം ജില്ലയിലാണ്.ഈ വര്‍ഷം ഇതു വരെ 1783 വിവാഹമോചനക്കേസാണ് കൊല്ലത്ത് രജിസ്റ്റര്‍ ചെയ്തത്.ഏറ്റവും കുറവ് കാസര്‍ഗോഡ്,271 കേസുകള്‍. മുത്തലാഖുമായി ബന്ധപ്പെട്ട വിവദങ്ങള്‍ക്കിടെ വിവാഹമോചനക്കേസുകളുടെ എണ്ണത്തില്‍ മലപ്പുറം ജില്ല പതിമൂന്നാം സ്ഥാനത്താണ്.സംസ്ഥാനത്ത് മൊത്തം 12386 വിവാഹമോചനക്കേസുകളാണ് ഈ വര്‍ഷം ഇതു വരെ രജിസ്റ്റര്‍ ചെയ്തത്.പട്ടിക ഇങ്ങിനെകൊല്ലം1783, തിരുവനന്തപുരം1386, എറണാകുളം1914, പത്തനം തിട്ട720, കോട്ടയം961, ആലപ്പുഴ999, ഇടുക്കി410, തൃശൂര്‍859, പാലക്കാട്838, കോഴിക്കോട്877, മലപ്പുറം398, വയനാട്172, കണ്ണൂര്‍791, കാസര്‍ഗോഡ്271

Leave a Reply

Your email address will not be published. Required fields are marked *