സ്വര്‍ണ വില; ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ ഇന്നലെ വലിയ തോതില്‍ വില താഴ്‌ന്നെങ്കിലും പിന്നീട് കുതിച്ചു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72480 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു എങ്കില്‍ ഇന്ന് 400 രൂപ ഉയരുകയാണ് ചെയ്തത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 9060 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7430 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3332 ഡോറാണ് പുതിയ നിരക്ക്. കേരളത്തില്‍ വെള്ളി വില ഗ്രാമിന് 116 രൂപയാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 78500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. അഞ്ച് ശതമനം പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ചേരുമ്പോഴാണിത്. ഇന്ത്യയില്‍ പണിക്കൂലി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം ആണ് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്കും കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കുമാണ് പണിക്കൂലി കൂടുതല്‍ ഈടാക്കുക. ഡോളര്‍ സൂചിക 97 എന്ന നിരക്കിലാണ്. രൂപ 85.72 എന്ന നിരക്കിലും.

Leave a Reply

Your email address will not be published. Required fields are marked *